കോട്ടയം: സർക്കാർ ശിപാർശക്കു മുന്പേ നിയമനം നടത്തി സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ ആസൂത്രിത ശ്രമങ്ങൾക്കെതിരേയും സെനറ്റ് നിയമനങ്ങളിലെ ഗവർണർ-വിസി -ഇടത് സിൻഡിക്കേറ്റ് ഇരട്ടത്താപ്പിനെതിരേയും യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂല അധ്യാപകരെ വിഷയ വിദഗ്ധരായി നിയമിച്ചതിനെതിരേയും കെഎസ്യു എംജി യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.
കെഎസ്യു എംജി യൂണിവേഴ്സിറ്റി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. വി. ആഘോഷ് അധ്യക്ഷത വഹിച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, സംസ്ഥാന ഭാരവാഹികളായ നിതിൻ മണക്കാട്ട്മണ്ണിൽ, സെബാസ്റ്റ്യൻ ജോയ്, ജിത്തു ജോസ്, സി.പി. പ്രിയ, അലൻ ജിയോ, സിംജോ സാമുവൽ, അബ്ബാദ് ലുട്ഫി, നേസിയ മുണ്ടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.